SITHARAM Mazha Thornna Song Lyrics – Vidhu Prathap This Malayalam song lyrics are written by Shijith M Manohar,Sung by Vidhu Prathap and music given by Ashwathi Narayanan.Sitharam song Lyrics in Malayalam.
SITHARAM Mazha Thornna Song Lyrics
മഴ തോർന്ന നീലവാനമേ
മിഴി തോർന്ന പോലെയോർമ്മകൾ
തണുവായ് തഴുകും
മിഴിയിലെ നനവായ്
വരു നീ ചാരത്തുവീണ്ടും
ചെറു നോവായ് വീണ്ടും
(മഴ തോർന്ന നീലവാനമേ)
കൊലുസിൻ കിലുങ്ങിടും താളം
നമ്മുടെ കരളിൽ മഴയായ് പെയ്തിടുമ്പോൾ
അന്നു നാം കോറിയൊരോർമ്മതൻ ചിത്രങ്ങൾ
മായ്ക്കുവാനൊരു മഷിത്തണ്ടു തരൂ
നാം കുതിർന്നന്നൊരാ
ഇടവപ്പാതിക്കാലം പെയ്യുമോ
നോവായ് വീണ്ടും
ചെറു നോവായ് വീണ്ടും
(മഴ തോർന്ന നീലവാനമേ)
കാലമിന്നാകവെ മാഞ്ഞുപോയെങ്കിലും
ഇരവിൽ നിൻ സ്മൃതിപഥം മാത്രമായി
ആ വഴിത്താരകൾ നനയുന്നു പിന്നെയും
ശാഖികൾ തൂകുന്നൊരാ കണത്താൽ..
പണ്ടെന്നോ പെയ്തൊരാ
ഓർമതൻ മഴയിൽ
നനഞ്ഞു ഞാൻ
നോവായ് വീണ്ടും
ചെറു നോവായ് വീണ്ടും
(മഴ തോർന്ന നീലവാനമേ)
Sitharam Song Details
Song: Sitharam
Singer: Vidhu Prathap
Lyricist: Shijith M Manohar
Composer: Ashwathi Narayanan
Featuring: Aswathi Narayanan & Praveen Narayan
Music Label: Muzik247